Times Kerala

ഓക്സ്ഫഡി​ന്‍റെ ഇ​ക്കൊ​ല്ല​ത്തെ വാ​ക്ക് ”Youthquake”

 

ല​ണ്ട​ൻ: ഓക്സ്ഫഡ് ഡി​ക്ഷ​ന​റി​യു​ടെ ഇ​ക്കൊ​ല്ല​ത്തെ വാ​ക്കാ​യി Youthquake തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2017 ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ച വാ​ക്ക് എ​ന്ന നി​ല​യി​ലാ​ണ് Youthquake തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ത്. യു​വാക്ക​ളു​ടെ പ്ര​വ​ർ​ത്തി​കൊ​ണ്ടോ സ്വാ​ധീ​നം മൂ​ല​മോ സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക​രം​ഗ​ത്ത് പ്ര​ബ​ല​മാ​യൊ​രു മാറ്റം ഉ​ണ്ടാ​കു​ന്ന​തി​നെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് Youthquak എ​ന്ന വാ​ക്ക്- ഓ​ക്സ്ഫ​ഡ് ഡി​ക്ഷ​ന​റി വി​ശ​ദീ​ക​രി​ക്കു​ന്നു. ബ്രി​ട്ട​നി​ൽ ഈ ​വാ​ക്കി​ന്‍റെ ഉ​പ​യോ​ഗം 2016ലേ​തി​നെ​ക്കാ​ൾ അ​ഞ്ചു​മ​ട​ങ്ങ് ഈ ​വ​ർ​ഷം വ​ർ​ധി​ച്ച​താ​യി ഓ​ക്സ്ഫ​ഡ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

1965 ൽ ​ആ​ണ് ഈ ​വാ​ക്ക് ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച​തെ​ന്നു പ​റ​യു​ന്നു. ഒ​രു സാം​സ്കാ​രി​ക മു​ന്നേ​റ്റ​ത്തെ സൂ​ചി​പ്പി​ക്കാ​ൻ ഫാ​ഷ​ൻ മാ​ഗ​സി​നാ​യ ‘വോ​ഗി​ന്‍റെ’ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് ഡൈ​ന വ്രീ​ല​ൻ​ഡ് ആ​ണ് ഈ ​വാ​ക്ക് സൃ​ഷ്ടി​ച്ച​ത്.

Related Topics

Share this story