Nature

മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമം;രണ്ട് ആസാം സ്വദേശികള്‍ അറസ്റ്റില്‍

മലപ്പുറം: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ നടു റോഡില്‍ ബൈക്കിലെത്തി പീഡിപ്പിക്കാന്‍ ശ്രമം. വാണിയമ്പലം റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. സംഭവത്തില്‍ രണ്ടു ആസാം സ്വദേശികളെ വണ്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തു. അസം സോണിത്പൂര്‍ ഭഹാത്രഖാവ് സ്വദേശി അലി ഇസ്മായില്‍(31), സോണിത്പൂര്‍ ബിഷ്വന്ദ്ചാരിയാല്‍ ചോട്ടിയാ സ്വദേശി സുലൂമുദീന്‍(27) എന്നിവരെയാണ് എസ്‌ഐ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയതത്.

ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ട് വാണിയമ്പലം റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ സംഘം സമീപമെത്തി കയറിപിടിക്കുകയായിരുന്നു. സംഭവം ഇതു വഴി പോയ ഓട്ടോഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടു. ഇയാള്‍ വിവരം നല്കിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഓട്ടോഡ്രൈവര്‍മാരെത്തിയാണ് രണ്ടുപേരെയും പടികൂടിയത്.ലഹരിക്കടിമയായ ഇരുവരെയും പോലീസ് വൈദ്യപരിശോധനക്കു വിധേയമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.