ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിൽ രണ്ടുപേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് ജാവ ദ്വീപിനെ വിറപ്പിച്ച ഭൂചലനമുണ്ടായത്. 11.47ന് അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തി.
ഭൂചലനത്തെ തുടർന്ന് സുനാമി ഭീഷണി ഉയർന്ന തീരപ്രദേശങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോയിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി.