Times Kerala

കാഴ്ച്ചയുടെ പൊന്‍വസന്തം ഒരുക്കി കാഞ്ഞിരപ്പുഴ

 

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്തുള്ള കാഞ്ഞിരപ്പുഴ ഡാം ആണ് എന്റെ നാട്. വാക്കോടന്‍ മലയും, കരിമലയും, പൂഞ്ചോല മലയും അതിരിടുന്ന കഞ്ഞിരപ്പുഴ ഡാം മനസ്സിന് കുളിര്‍മ നല്‍കുന്ന കാഴ്ചയാണ്.

വിശേഷ ദിവസങ്ങള്‍ അല്ലാത്ത ദിവസങ്ങളില്‍ നിശബ്ദമായി കാണുന്ന കഞ്ഞിരപ്പുഴ ഗാര്‍ഡനും ശാന്തമായി കിടക്കുന്ന കാഞ്ഞിരപ്പുഴയും നിങ്ങളെ തൃപതരാക്കുക തന്നെ ചെയ്യും.

മണ്ണാര്‍ക്കാട് നിന്നും പതിനഞ്ച് കിലോമീറ്റര്‍ ആണ് കഞ്ഞിരപ്പുഴയിലേക്ക് ഉള്ളത്. പാലക്കാട് ജില്ലയില്‍ രണ്ടോ മൂന്നോ ദിവസം കറങ്ങാന്‍ താല്പര്യം ഉള്ളവര്‍ക്ക് തൊട്ടടുത്തുള്ള മറ്റു ആകര്‍ഷണങ്ങളാണ്. സൈലന്റ് വാലി, മഞ്ചൂര്‍, കുന്തിപ്പുഴ, പാത്ര കടവ്, മീന്‍വല്ലം വെള്ളച്ചാട്ടം, ശിരുവാണി, മലമ്പുഴ, നെല്ലിയാമ്പതി, ധോണി ഫാള്‍സ്. മഗലം ഡാം.

Related Topics

Share this story