Times Kerala

നല്ല ഉദ്ധാരണത്തിന് ആരോഗ്യവഴികള്‍

 
നല്ല ഉദ്ധാരണത്തിന് ആരോഗ്യവഴികള്‍

പുരുഷ ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉദ്ധാരണക്കുറവ്. രോഗങ്ങളും ചിലപ്പോള്‍ ചിലതരം ശീലങ്ങളുമെല്ലാം ഇതിന് കാരണമാകും.

നല്ല ഉദ്ധാരണം ലഭിക്കാന്‍ ചില ഭക്ഷണങ്ങളും ഒപ്പം ജീവിതചിട്ടകളും വേണം. ഇതിനുള്ള ചില ആരോഗ്യവഴികളെക്കുറിച്ച് അറിയൂ

അടിവസ്ത്രങ്ങള്‍

ഇറുക്കം കൂടിയ അടിവസ്ത്രങ്ങള്‍ ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഇത് ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാക്കും.അയഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കുക.

പുകവലി

പുകവലി പുരുഷലൈംഗികാവയവത്തിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഞരമ്പുകളെ കേടു വരുത്തും. ഉദ്ധാരണത്തിന് പുകവലി നിര്‍ത്തുന്നത് ഗുണം ചെയ്യും.

മദ്യപാനം

മദ്യപാനവും ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കും. ഇത് ഞരമ്പുകളെ തളര്‍ത്തുകയാണ് ചെയ്യുന്നത്. ഇത് ഒഴിവാക്കുക.

സ്വയംഭോഗവും

അമിതസ്വയംഭോഗവും ഉദ്ധാരണത്തിന് തടസം നില്‍ക്കും. ഇത് കുറയ്ക്കുക.

പഴങ്ങളും പച്ചക്കറികളും

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുക. കൊളസ്‌ട്രോള്‍ ഒഴിവാക്കുന്ന ഭക്ഷണം ശീലമാക്കുക. ഇത് രക്തപ്രവാഹത്തെ സഹായിക്കും. നല്ല ഉദ്ധാരണത്തിനും വഴി വയ്ക്കും.

ഉറക്കവും

നല്ല ഉറക്കവും വളരെ പ്രധാനം. ഇത് രക്തപ്രവാഹത്തെ സഹായിക്കും. പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തെ ത്വരിതപ്പെടുത്തും. ഇത് നല്ല ഉദ്ധാരണത്തിനു സഹായിക്കും.

ശരീരഭാരം

ആരോഗ്യകരമായ ശരീരഭാരം നില നിര്‍ത്തുക. അമിതവണ്ണം ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

ശ്വസനക്രിയകള്‍

ശ്വസനക്രിയകള്‍ പരിശീലിയ്ക്കുക. ഇത് ര്ക്തത്തിലെ ഓക്‌സിജന്‍ തോത് ഉയര്‍ത്തും. സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കും. ഇത് ഉദ്ധാരണശേഷി കൈവരിക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയിലേക്കു മാറുക. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും നല്ല ഉ്ദ്ധാരണത്തിനും സഹായിക്കും. ലൈംഗികാവയവത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കും.

ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കുക. ഇത് നല്ല മൂഡിനെ കെടുത്തും. ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കും. രക്തപ്രവാഹം കുറയ്ക്കും. ഇവയെല്ലാം ഉദ്ധാരണത്തെ ബാധിയ്ക്കും.

ഡാര്‍ക് ചോക്ലേറ്റിലെ ഫ്‌ളേവനോയ്ഡുകള്‍

ഡാര്‍ക് ചോക്ലേറ്റിലെ ഫ്‌ളേവനോയ്ഡുകള്‍ ഉദ്ധാരണശേഷി നില നിര്‍ത്താന്‍ സഹായിക്കുന്നവയാണ്. ഇവയിലെ പഞ്ചസാരയുടെ തോതും കുറവാണ്.

ലൈംഗികബന്ധത്തിന്റെ ഇടവേള

ലൈംഗികബന്ധത്തിന്റെ ഇടവേള കൂടുന്നതും നല്ല ഉദ്ധാരണത്തിന് തടസം നില്‍ക്കും.

ഓര്‍ഗാനിക് ഭക്ഷണങ്ങള്‍

കഴിവതും ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ തന്നെ കഴിയ്ക്കുവാന്‍ ശ്രമിയ്ക്കുക. കെമിക്കലുകളുമായുള്ള സംസര്‍ഗം പലപ്പോഴും ബീജക്കുറവിന് വഴിയൊരുക്കാറുണ്ട്.

കൊഴുപ്പു കലര്‍ന്ന

ലൈംഗിക ബന്ധത്തിനു മുന്‍പ് കൊഴുപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് ലൈംഗികാവയവത്തിലേക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കും. ഉറക്കം വരുത്തുകയും ചെയ്യും.

പൊരുത്തം

നല്ല ബന്ധത്തിന് പങ്കാളികള്‍ തമ്മിലുള്ള പൊരുത്തം പ്രധാനം. നിര്‍ബന്ധിച്ചുള്ള ലൈംഗികബന്ധം നല്ല ഉദ്ധാരണത്തിന് തടസം നില്‍ക്കും.

റിസ്‌കി പൊസിഷന്‍

റിസ്‌കി പൊസിഷനുകളിലുള്ള സെക്‌സ് ഒഴിവാക്കുക. ഇത് ഉദ്ധാരണക്കുറവുണ്ടാക്കും.

നട്‌സ്

നട്‌സ് നല്ല ഉദ്ധാരണത്തിനു സഹായിക്കുന്ന ഭക്ഷണമാണ്. ഇവയില്‍ കരുത്തിനു സഹായിക്കുന്ന നല്ല കൊഴുപ്പു ധാരാളമുണ്ട്.

വ്യായാമം

വ്യായാമം ഉദ്ധാരണപ്രശ്‌നങ്ങളകറ്റാന്‍ സഹായിക്കും.

Related Topics

Share this story