Nature

സെക്‌സി കാലുകള്‍ വേണമെന്നുണ്ടോ

ടിവിയിലും സിനിമയിലും സുന്ദരിമാര്‍ തിളങ്ങുന്ന മിനുത്ത കാലുകളുമായി കുട്ടിയുടുപ്പുമിട്ടു പോകുന്നത് കണ്ടിട്ടില്ലേ. ഇതു കാണുമ്പോള്‍ രോമം നിറഞ്ഞ സ്വന്തം കാലുകളിലേക്കു നോക്കി നെടുവീര്‍പ്പിട്ടിട്ടു കാര്യമില്ല. മനസു വച്ചാല്‍ ഇത്തരം സെക്‌സി കാലുകള്‍ ആര്‍ക്കും സ്വന്തമാക്കാവുന്നതേയുള്ളൂ. ഇതിനുള്ള മാര്‍ഗമാണ് വാക്‌സിംഗ്.


കാലുകളിലെ രോമം കളയുകയാണ് വാക്‌സിംഗിന്റെ പ്രധാന ഉദ്ദേശ്യം. ഇത് വേണ്ട രീതിയില്‍ ചെയ്തില്ലെങ്കില്‍ കാലുകളിലെ ചര്‍മം കൂടുതല്‍ വൃത്തികേടാവുകയാണ് ചെയ്യുക.

വാക്‌സ് ചെയ്യുമ്പോള്‍ വാക്‌സിന് പാകത്തിന് മാത്രം ചൂടുണ്ടാകുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ചര്‍മം പൊള്ളുവാനും കരിവാളിക്കുവാനും ഇത് ഇടയാക്കും.

തുണി കൊണ്ടുള്ള വാക്‌സ് സ്ട്രിപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. ഒരു തവണ ഉപയോഗിച്ചു കളയുന്നവയാണ് നല്ലത്. ഉപയോഗിക്കേണ്ട തീയതി കഴിഞ്ഞ വാക്‌സും ഉപയോഗിക്കരുത്. ചര്‍മത്തില്‍ അലര്‍ജയുണ്ടാകാന്‍ ഇത് കാരണമാകും.

വാക്‌സിന് പകരം ഷേവിംഗ് റേസറും ഉപയോഗിക്കാം. ചര്‍മം നനച്ച ശേഷം മാത്രം ഷേവ് ചെയ്യുക. അല്ലെങ്കില്‍ ചര്‍മം മുറിയാന്‍ സാധ്യത കൂടുതലാണ്.

ഷേവിംഗിന് പുരുഷന്മാര്‍ ഉപയോഗിക്കുന്ന ക്രീം സ്ത്രീകള്‍ക്കും വേണമെങ്കില്‍ ഉപയോഗിക്കാം.

ഷേവിംഗ് ബ്ലേഡുകളും കാര്‍ട്ടിലേജുകളും ഒന്നോ രണ്ടോ തവണ ഉപയോഗിച്ച ശേഷം മാറ്റുന്നതാണ് കൂടുതല്‍ നല്ലത്.

കാലുകളിലെ രോമം നീക്കുന്നതിന് വാക്‌സ്, ഷേവിംഗ് രീതികള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് കാലുകളിള്‍ ഏതെങ്കിലും സ്‌ക്രബര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് വാക്‌സിംഗ്, ഷേവിംഗ് വേദന കുറയ്ക്കും.

വാക്‌സിംഗിനു ശേഷം ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടാന്‍ മറക്കരുത്.

prd
You might also like

Comments are closed.