Times Kerala

അഭ്യൂഹങ്ങള്‍ക്ക് വിട;ഡിസംബര്‍ 22ന് നവീന്‍ ഭാവനയ്ക്ക് താലിചാര്‍ത്തും

 

ആരാധകരുടെ ആശങ്കള്‍ക്ക് വിട നല്‍കി മലയാളികളുടെ പ്രിയതാരം ഭാവന ഡിസംബര്‍ 22ന് വിവാഹിതയാകുന്നു. കന്നട സിനിമാ നിര്‍മാതാവ് നവീനാണ് വരന്‍. ഡിസംബര്‍ 22 ന് തൃശൂരില്‍ വച്ച് ലളിതമായ ചടങ്ങില്‍ വെച്ച് നവീന്‍ ഭാവനയ്ക്ക് താലി ചാര്‍ത്തും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. ഇരുവരുടെയും വിവാഹനിശ്ചയം മാര്‍ച്ച് 29നായിരുന്നു.

അതേസമയം നടി ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയകളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഭാവനയുടെ വിവാഹം പുതുവര്‍ഷത്തില്‍ ഉണ്ടാകുമെന്നും ഭാവനയുടെ വിവാഹം നീട്ടിവച്ചുവെന്നും നവീന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് വിവാഹം മാറ്റിവച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു.

Related Topics

Share this story