Times Kerala

ബ്ലാസ്റ്റേഴ്‌സ് – നോര്‍ത്ത് ഈസ്റ്റ് പോരാട്ടം ഇന്ന്

 

നാലാം സീസണില്‍ ഇതുവരെ കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുന്നു. സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് എതിരാളികള്‍.

മൂന്ന് ഹോം മത്സരങ്ങള്‍ കഴിഞ്ഞിട്ടും വിജയം ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിന് അകലെയാണ്. അതിനുപിന്നാലെ ഗോവക്കെതിരെ ഞെട്ടിക്കുന്ന തോല്‍വിയും. സ്വന്തം മൈതാനത്ത് ഗോള്‍ പിറക്കുന്നത് കാണാന്‍ മൂന്നാം മത്സരം വരെ കാത്തിരുന്ന കാണികള്‍ക്ക് ഇനി വേണ്ടത് വിജയം മാത്രമാണ്. വൈകീട്ട് എട്ടിനാണ് കിക്കോഫ്.

Related Topics

Share this story