Times Kerala

സ്ത്രീകളുടെ സ്വയംഭോഗ രീതികൾ

 
സ്ത്രീകളുടെ സ്വയംഭോഗ രീതികൾ

ലൈംഗികമായ സംതൃപ്തിനേടുന്നതിനായി ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാർഗ്ഗങ്ങളിലൂടെയോ ഉത്തേജിപ്പിക്കുന്നതാണ‍് സ്വയംഭോഗം. സ്ത്രീകളും പുരുഷനും സ്വയംഭോഗം ചെയ്യാറുണ്ട്. എന്നാൽ പുരുഷന്മാരാണ് സ്വയംഭോഗം കൂടുതൽ ചെയ്യുന്നത്. സ്ത്രീകളിൽ പലരും ഇതിനെ പാപമായിട്ടും, അറപ്പായിട്ടുമാണ് കാണുന്നത്. സ്വന്തം കൈകൾ കൊണ്ട് നേരിട്ടോ, അന്യവ്യക്തിയുടെ സഹായത്താലോ, ഉപകരണങ്ങൾ ഉപയോഗിച്ചോ സ്വയംഭോഗത്തിൽ ഉത്തേജനം സാധ്യമാക്കുന്നതും സ്വയംഭോഗത്തിൽ‌പ്പെടും. സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവൃത്തി ആത്മരതിയുടെ പല രീതികളിലുൾപ്പെടുന്നു.

ലൈംഗികാവയവത്തെയൊ അതിനോട് ചേർന്ന ഭാഗങ്ങളെയോ കൈകളാലോ മറ്റുപകരണങ്ങളുടെ സഹായത്താലോ തലോടുക,മസ്സാജ് ചെയ്യുക അവയെ തലയണ പോലുള്ള വസ്തുക്കളോട് ചേർത്തമർത്തുക, വിരലുകളോ മറ്റ് വസ്തുക്കളോ മലദ്വാരത്തിലോ ‍‍യോനിയിലോ കടത്തിവയ്ക്കുക, ലിംഗത്തെയും യോനിയെയും വൈബ്രേറ്റർ ഉപയോഗിച്ച് ഉത്തേജിപ്പിക്കുക തുടങ്ങിയവയാണ‍് സ്‍ത്രീകളിലും പുരുഷന്മാരിലും പൊതുവായി കണ്ടുവരുന്ന സ്വയംഭോഗരീതികൾ. സ്ത്രീകളിലെ സ്വയംഭോഗം രീതി എങ്ങനെയെന്ന് നോക്കാം.

കൃസരിയെ ഇരുന്നോ കിടന്നോ നിന്നോ വിരലുകൾ ഉപയോഗിച്ച് തലോടുന്നതാണ‍് സ്‍ത്രീകളിൽ കണ്ടുവരുന്ന സ്വയംഭോഗരീതികളിൽ പ്രധാനമായത്. യോനീഭിത്തിയെ ഉത്തേജിപ്പിക്കുന്നതിനായി‍, വിരലുകളോ, കൃത്രിമലിംഗമോ, വൈബ്രേറ്ററോ യോനിക്കുള്ളിൽ പ്രവേശിപ്പിച്ച് ചലിപ്പിക്കുന്നതും സ്‍തന‍‍ങ്ങളെയും മുലക്കണ്ണു‍‍കളേയും താലോലിക്കുന്നതും മറ്റുമാർഗ്ഗങ്ങളിൽ‍പ്പെടുന്നു. സ്വയംഭോഗ സമയത്ത് യോനിയെ കൂടാതെ സ്ത്രീയുടെ ശരീരത്തിലെ പലഭാഗത്തും തടവുന്നതും, ഞെക്കുന്നതും സംഭോഗത്തിൽ കൊണ്ടുവരുന്നതാണ്. മിഴ്ന്നു കിടന്നു കാൽ വിടർത്തി തലയിണയോ കട്ടിലിന്റെ അഗ്രമോ യോനീഭാഗത്ത് അമർത്തിയും സ്വയംഭോഗത്തിൽ ഏർപ്പെടാവുന്നതാണ്. ചില സ്ത്രീകൾ മലദ്വാരത്തിലൂടെയുള്ള ഉത്തേജനവും ഇഷ്ടപ്പെടുന്നു. എന്നാൽ ഇത് അത്ര സുരക്ഷിതമല്ല. ജലധാരയെ യോനിയിലേയ്‍‍ക്കോ കൃസരിയിലേയ്‍ക്കോ നയിച്ചും, കാലുകള് പിണച്ചുവച്ചുകൊണ്ട് ജനനേന്ദ്രിയത്തിൽ മര്ദ്ദമേൽപ്പിച്ചും, ലൈംഗികമായി ചിന്തിച്ചും സ്‍ത്രീകള്ക്ക് സ്വയംഭോഗത്തിലേർപ്പെടാൻ സാധിക്കും.

Related Topics

Share this story