Times Kerala

ഇന്ത്യൻ ആർമിയുടെ കരുത്തു തെളിയിച്ച ”ഓപ്പറേഷൻ ബ്ലൂ സ്റ്റാർ”

 
ഇന്ത്യൻ ആർമിയുടെ കരുത്തു തെളിയിച്ച ”ഓപ്പറേഷൻ ബ്ലൂ സ്റ്റാർ”

പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ ഒളിച്ചിരുന്ന ആയുധധാരികളായ അകാലിവാദികളെ ഇന്ത്യൻ സൈന്യം കൊന്നൊടുക്കിയിരുന്നു. അന്നത്തെ ആ സൈനിക ഓപ്പറേഷന് ഇന്ത്യൻ ആർമി ഇട്ട പേരാണ് ‘ഓപ്പറേഷൻ ബ്ലൂ സ്റ്റാർ’. ഇന്ദിരാ ഗാന്ധിയുടെ മരണത്തിനു പോലും കാരണമായ രക്തകലുഷിതമായ പോരാട്ടമായിരുന്നു ഓപ്പറേഷൻ ബ്ലൂ സ്റ്റാർ.

ഇന്ത്യ സ്വതന്ത്രരായ അന്ന് മുതലേ പഞ്ചാബിലെ ഒരു പറ്റം ആളുകൾ സിഖ് ഭൂരിപക്ഷമുള്ള ഒരു സ്വതന്ത്ര രാജ്യമായ ഖാലിസ്ഥാൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. അകാലി മൂവ്മെന്റ് എന്നായിരുന്നു അതിനു പേരിട്ടത്. എൺപതുകളിലും, അറുപതുകളിലും ഈ മൂവ്മെന്റിന് കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. 1966ൽ പഞ്ചാബ് എന്ന സിഖ് സംസ്ഥാനം രൂപീകരിക്കപ്പെട്ടെങ്കിലും, അകാലികൾക്ക് അത് മതിയായിരുന്നില്ല. ഇന്ദിരാ ഗാന്ധി ഇന്ത്യ മുഴുവൻ ഭരിച്ചപ്പോഴും പഞ്ചാബിൽ മാത്രം അകാലി ദൾ എന്ന പ്രാദേശിക പാർട്ടി മാത്രം ഭരിച്ചു.

ഇന്ത്യൻ ആർമിയുടെ കരുത്തു തെളിയിച്ച ”ഓപ്പറേഷൻ ബ്ലൂ സ്റ്റാർ”

അടിയന്തരാവസ്ഥ കാലത്തു രാജ്യം മുഴുവൻ ഇന്ദിരാ ഗാന്ധിക്കെതിരായിരുന്നു. 77ൽ നടന്ന ഇലക്ഷൻ ഇന്ദിരാ ഗാന്ധിയും കോൺഗ്രസ്സും തോറ്റു. ദില്ലിയിൽ ജനത ദളിന്റെ പിന്തുണയോടെ അകാലി ദൾ ഭരണം നേടി. ബംഗ്ലാദേശ് രൂപീകരണത്തിൽ സഹായിച്ച ഇന്ത്യയ്‌ക്കെതിരെ പ്രതികാരത്തിന് അവസരം നോക്കിയിരുന്ന പാകിസ്താൻ അകാലികൾക്ക് വേണ്ട സഹായം കൊടുക്കുകയും ചെയ്തു. എന്നാൽ സുവർണ്ണ ക്ഷേത്രത്തിൽ ആയുധവുമായി അവർ ഒളിച്ചിരുന്നത് ഇന്ദിരാ ആയുധമാക്കി. ഒരു മിലിട്ടറി ഓപ്പറേഷനിലൂടെ ഇന്ദിരാ അവരെ ഇല്ലാതാക്കി. ഇതാണ് ബ്ലൂ സ്റ്റാർ ഓപ്പറേഷൻ. ഇന്ദിരയെ ഒരു വർഷത്തിനുള്ളിൽ സിഖുകാരായ അംഗരക്ഷകർ വെടിവെച്ചു കൊല്ലുകയും ചെയ്തു.

Related Topics

Share this story