Times Kerala

മറാത്ത സമുദായത്തെ അപമാനിച്ചു എന്ന പേരില്‍ അക്ഷയ്കുമാറിനെതിരെ പരാതി

 
മറാത്ത സമുദായത്തെ അപമാനിച്ചു എന്ന പേരില്‍ അക്ഷയ്കുമാറിനെതിരെ പരാതി

മറാത്ത സമുദായത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് നടന്‍ അക്ഷയ് കുമാറിനെതിരെ കേസ്. അക്ഷയ് കുമാര്‍ അഭിനയിച്ച നിര്‍മ പരസ്യമാണ് വിവാദത്തിന് കാരണം. പരസ്യത്തില്‍ ഒരു മറാത്ത രാജാവായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. യുദ്ധത്തിനു ശേഷം രാജ കൊട്ടാരത്തിലെത്തുന്ന അക്ഷയ് കുമാര്‍ വസ്ത്രം നിര്‍മ ഉപയോഗിച്ച് അലക്കുന്നതുമാണ് പരസ്യത്തിന്റെ ഇതിവൃത്തം.

മുംബൈയിലെ വോളി സ്റ്റേഷനിലാണ് മറാത്ത സമുദായത്തെ അപമാനിച്ചു എന്ന പേരില്‍ അക്ഷയ്കുമാറിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൂര്യകാന്ത് ജാദവ് എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്.

Related Topics

Share this story