Times Kerala

നിങ്ങളുടെ സ്ട്രെസ് അളവ് എത്രയെന്നറിയേണ്ടേ?

 
നിങ്ങളുടെ സ്ട്രെസ് അളവ് എത്രയെന്നറിയേണ്ടേ?

നിങ്ങളുടെ മനസ്സ്‌ സംഘര്‍ഷഭരിതമാണോ? പിരിമുറുക്കം നിത്യജീവിതത്തെ ബാധിക്കുന്നുണ്ടോ?

മാനസിക സമ്മര്‍ദം വിലയിരുത്താനുളള ഈ ലൈഫ്‌ ചേഞ്ച്‌ ഇന്‍ഡക്‌സ്‌ സ്‌കേല്‍ വികസിപ്പിച്ചത്‌ വാഷിങ്‌ടണ്‍ സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ ഡോ. തോമസ്‌ ഹോംസും സംഘവുമാണ്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ താഴെപ്പറയുന്ന ഏതെങ്കിലും നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ മാര്‍ക്കുകള്‍ കൂട്ടിനോക്കൂ.

ആകെ സ്‌കോര്‍ എത്രയാണ്‌?

ഭാര്യയുടെ ഭര്‍ത്താവിന്റെ മരണം- 100
വിവാഹമോചനം- 73
ജീവിതപങ്കാളിയുമായി വേര്‍പിരിഞ്ഞ്‌ താമസിക്കല്‍- 65
ജയില്‍വാസം, തടവില്‍ കഴിയല്‍- 63
അടുത്ത ബന്ധുവിന്റെ മരണം- 63
ഗുരുതരമായ മുറിവ്‌ അസുഖം- 53
വിവാഹം- 50
ജോലിയില്‍ നിന്ന്‌ പിരിച്ചുവിടല്‍- 47
ജീവിതപങ്കാളിയുമായുളള പുന സമാഗമം- 45
ജോലിയില്‍ നിന്ന്‌ വിരമിക്കല്‍- 45
വീട്ടിലൊരാള്‍ക്ക്‌ ആരോഗ്യസ്ഥിതിയിലോ പെരുമാറ്റത്തിലോ വലിയ മാറ്റം- 44
ഗര്‍ഭം- 40
ലൈംഗികപ്രശ്‌നങ്ങള്‍- 39
വീട്ടില്‍ പുതിയ അംഗം (ജനനം, ദത്തെടുക്കല്‍ മുതലായവ)- 39
ബിസിനസ്‌ രംഗത്തെ വലിയ മാറ്റങ്ങള്‍- 38
സാമ്പത്തികസ്ഥിതിയില്‍ വലിയ മാറ്റം (ഉയര്‍ച്ചയോ താഴ്‌ചയോ)- 37
അടുത്ത സുഹൃത്തിന്റെ മരണം- 36
തൊഴില്‍ മാറ്റം- 36
പങ്കാളിയുമായുണ്ടാകുന്ന വാക്കുതര്‍ക്കങ്ങളുടെ എണ്ണത്തില്‍ വലിയ മാറ്റം (കൂടുതലോ കുറയലോ)- 35
പണയത്തിന്‌ വന്‍ തുക വായ്‌പയെടുക്കല്‍ (വീടുവാങ്ങല്‍ മുതലായവ)- 31

Related Topics

Share this story