Times Kerala

16 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ വാഹന മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. പേഴക്കാപ്പിള്ളി സ്വദേശിയും ബസ് ജീവനക്കാരനുമായ നരീക്കൽ വീട്ടിൽ വിഷ്ണു (24)നെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. 16 കാരിയായ വിദ്യാർത്ഥിനെ പ്രണയം നടിച്ച് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.

പ്രതിക്കെതിരെ കാളിയാർ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കേസിലും എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വാഹന മോഷണ കേസും നിലവിലുള്ളതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ കഴിഞ്ഞ നവംബറിൽ ഇരിങ്ങോൾ മനയ്ക്കപ്പടിയിൽ വീടിന് മുൻവശം പാർക്ക് ചെയ്തിരുന്ന പാഷൻ പ്രോ വാഹനം മോഷ്ടിച്ചതായും കൂടാതെ വെങ്ങോല അജവ സൂപ്പർമാർക്കറ്റിന് മുൻവശം പാർക്ക് ചെയ്തിരുന്ന പൾസർ 180 ബൈക്കും തുടർന്ന് പുത്തൻകുരിശ് ശാസ്താംമുകളിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന പൾസൾ 180 മോട്ടോർ സൈക്കിളും മോഷ്ടിച്ചുവെന്ന് സമ്മതിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Topics

Share this story