Times Kerala

1 ജിബി പിഎസ് ഡൗണ്ലോഡിംഗ് വേഗത; പരീക്ഷണം വിജയം

 

ഒരു ജിബി പിഎസ് ഡൗണ്‍ലോഡ് വേഗത യാഥാര്‍ത്ഥ്യമാക്കി ടി മൊബൈല്‍സും, എറിക്‌സണും രംഗത്ത് എത്തിയിരിക്കിക്കുന്നു. പരീക്ഷണം വിജയിച്ചെങ്കിലും ഇത് ഉപഭോക്താക്കളിലേക്ക് എത്താന്‍ കുറച്ച് കൂടി കാലമെടുക്കും.

ലൈസന്‍സ്ഡ് അക്സ്സ് അസിസ്റ്റഡ് ടെക്‌നോളജി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയതെന്ന് ടി മെബൈലിന്റെയും, എറിക്‌സണിന്റെയും അധികൃതര്‍ വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തിലാണ് 1 ജിബി പിഎസ് വേഗത പരീക്ഷിച്ചത്. ഇത് വിജയിച്ചെങ്കിലും ഇതിന് പിന്നിലുള്ള സാങ്കേതിക വിദ്യ വ്യവസായികടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പണച്ചെലവും സമയവും വേണ്ടി വരും.

Related Topics

Share this story