Times Kerala

അശ്ലീല വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍

 

ഓണ്‍ലൈനില്‍ നിരവധി അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്ത അറബ് വനിതയെ അബൂദാബി പോലീസ് അറസ്റ്റ് ചെയ്തു. സ്‌നാപ്പ് ചാറ്റിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും അക്കൗണ്ടുകളുണ്ടാക്കി അതുവഴിയാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അബൂദാബി സൈബര്‍ ക്രൈം കോടതിയാണ് അറസ്റ്റിന് ഉത്തരവിട്ടത്

ദമനി എന്ന പേരിലുണ്ടാക്കിയ അക്കൗണ്ടിലൂടെ യുവതി നിരവധി അധാര്‍മ്മീക, അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത യുവതിയുടെ ലാപ്‌ടോപ്പും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

Related Topics

Share this story