Times Kerala

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

 
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ സ്‌പോര്‍ട്‌സ് യൂണിറ്റിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. 40 വയസ്സിനു താഴെ പ്രായമുള്ള ശല്യതന്ത്രം എം.ഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ജനുവരി 14ന് രാവിലെ പത്തിന് പാലക്കാട് സുല്‍ത്താന്‍പേട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയചികിത്സ വകുപ്പ്) അറിയിച്ചു. ഫോണ്‍ 0 4 9 1 2 5 4 4 2 9 6.

Related Topics

Share this story