Nature

സണ്‍സ്‌ക്രീന്‍ യൂട്രസിന് കേട്!

സണ്‍സ്‌ക്രീന്‍ ഗര്‍ഭാശയ സംബന്ധമായ പ്രശ്‌നമുണ്ടാക്കുമെന്ന് പഠനറിപ്പോര്‍ട്ട്. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് ടെക്‌നോളജി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭാശയത്തിലുണ്ടാകുന്ന എന്‍ഡോമെട്രിയാസിസ് എന്ന രോഗം കൂടുതലായി കണ്ടുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിലെ ബെന്‍സോഫിനോണ്‍ എന്ന വസ്തുവാണ് രോഗത്തിന് കാരണമാകുന്നത്. ഇത് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനെ ബാധിക്കുകയാണ് ചെയ്യുന്നത്.

ചര്‍മത്തിനു മുകളിലാണ് സണ്‍സ്‌ക്രീന്‍ പുരട്ടുന്നതെങ്കിലും ഇത് ചെറിയ അളവില്‍ ചര്‍മത്തിനടിയിലൂടെ രക്തത്തിലും കലരുന്നുണ്ട്. ചെറുപ്പക്കാരികളായ പത്തിലൊന്ന് സ്ത്രീകളെ ഈ രോഗം ബാധിക്കുന്നുണ്ട്.

യൂട്രീന്‍ കോശങ്ങള്‍ ഗര്‍ഭപാത്രത്തിന് പുറത്തേക്കു വളരുന്ന ഈ രോഗം ചില സ്ത്രീകളില്‍ വന്ധ്യത വരെ വരുത്തുവയ്ക്കുന്നുണ്ട്.

എന്‍ഡോമെട്രിയാസിസിനു പുറമെ ബെന്‍സോഫിനോണ്‍ ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.