Times Kerala

വണ്ടര്‍ വുമണ്‍ താരം ഗാല്‍ ഗാഡോട്ടിന്റെ അശ്ലീല വീഡിയോ ഇന്റര്‍നെറ്റില്‍

 

ഫാന്റസി കഥാപാത്രം വണ്ടര്‍ വുമണിലൂടെ പ്രശസ്തയായ ഹോളിവുഡ് താരം ഗാല്‍ ഗാഡോട്ടിന്റെ വ്യാജ പോണ്‍ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. താരത്തിന്റെ മുഖവും ഒരു പോണ്‍താരത്തിന്റെ ശരീരവും ഉള്‍പ്പെടുത്തിയുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

ഓണ്‍ലൈന്‍ പോര്‍ട്ടലായ മതര്‍ബോര്‍ഡാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത് ഡീപ് ഫേക്‌സ് എന്ന യൂസറാണ്. ടെന്‍സോര്‍ ഫ്‌ളോ എന്ന ടൂള്‍ ഉപയോഗിച്ചാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് മതര്‍ബോര്‍ഡ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നത്.

ഗൂഗിളില്‍ നിന്നും സൗജന്യമായി കിട്ടുന്ന ടൂളുകള്‍ ഉപയോഗിച്ച് പോണ്‍താരത്തിന്റെ ശരീരത്തിലേക്ക് മുഖം സ്വാപ് ചെയ്യുകയായിരുന്നു. ഗാഡോട്ടിനെ പോലെയുള്ള ഒരു സ്ത്രീയെയാണ് വീഡിയോയില്‍ കാണുന്നതെങ്കിലും സൂഷ്മനിരീക്ഷണം നടത്തിയാല്‍ വീഡിയോ വ്യാജമെന്ന് വ്യക്തമാകുമെന്ന് ഓണ്‍ലൈന്‍ മാധ്യമം പറയുന്നു.

അതേസമയം ഇത്തരം ആക്രമണത്തില്‍ കുടുങ്ങുന്ന ഏറ്റവും പുതിയതാരമാണ് ഗാഡോട്ട്. നേരത്തേ ഇതേ ടൂള്‍ ഉപയോഗിച്ച് ടെയ്‌ലര്‍ സ്വിഫ്റ്റ്, ഗെയിം ഓഫ് ത്രോണ്‍സ് താരം മെയ്‌സി വില്യംസ് എന്നിവരുടെയും പോണ്‍ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരം സാങ്കേതികതകള്‍ വ്യാപകമായി കിട്ടുമ്പോള്‍ അത് കൊണ്ടു ദുരുപയോഗം ചെയ്യപ്പെടുമെന്ന് ചിന്തിക്കാതെ ആള്‍ക്കാര്‍ ഫോട്ടോകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിലേക്ക് വ്യാപകമായിട്ട് അപ്‌ലോഡ് ചെയ്യുകയാണെന്ന് മതര്‍ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

Related Topics

Share this story