Nature

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാം

സൗന്ദര്യത്തില്‍ സ്തനസ്ഥാനം തള്ളിക്കളയാനാവില്ല. ഇതുകൊണ്ടാണ് സിലിക്കോണ്‍ ഇംപ്ലാന്റേഷന്‍ പോലുള്ള ചിലവേറിയ ശസ്ത്രക്രിയാ രീതികള്‍ക്ക് സ്ത്രീകള്‍ തയ്യാറാകുന്നത്.
ഇത്തരം ശസ്ത്രക്രിയകള്‍ക്കു പോകുന്നതിനു മുന്‍പ് സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാനുള്ള സ്വാഭാവിക രീതികളെപ്പറ്റി അറിയുന്നത് ഗുണം ചെയ്യും.

സ്തനവലിപ്പത്തിന് ഭക്ഷണങ്ങളും വ്യായാമങ്ങളും ഒരു പരിധി വരെ സഹായിക്കും. ഇത്തരം മാര്‍ഗങ്ങള്‍ തികച്ചും സ്വാഭാവിക മാര്‍ഗങ്ങളാണെന്ന ഗുണവുമുണ്ട്.

സ്തനവലിപ്പത്തിന് സഹായിക്കുന്ന ധാരാളം വ്യായാമങ്ങളുണ്ട്. പുഷ് അപ് വ്യായാമങ്ങള്‍ ഇതിന് വളരെയേറെ ഫലപ്രദമാണ്. തുടക്കത്തില്‍ 10 തവണ പുഷ് അപ് ചെയ്യാം. പിന്നീടിത് 25 തവണ വരെ ചെയ്യാം. തുടക്കക്കാര്‍ക്ക് പുഷ് അപ് ചെയ്യുമ്പോള്‍ ചുമല്‍ വേദനയും കൈവേദനയും സാധാരണമാണ്. ശീലമായിക്കഴിയുമ്പോള്‍ ഇത് മാറും.

നീന്തുന്നത് സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ വ്യായാമമാണ്. നീന്താന്‍ സൗകര്യമില്ലെങ്കില്‍ വീട്ടില്‍ തന്നെ കൈകള്‍ പുറകിലേക്കും മുന്‍പിലേക്കും നീന്തുന്നതു പോലെ ചെയ്യുന്നത് നല്ലതാണ്. നീന്തലിലെ ഫ്രണ്ട് സ്‌ട്രോക്കും ബാക്ക് സ്‌ട്രോക്കും വീട്ടില്‍ തന്നെ ചെയ്യാം.

സ്തനങ്ങള്‍ക്ക് മര്‍ദമേല്‍പ്പിക്കുയെന്നത് തികച്ചും ലളിതമായ ഒരു വ്യായാമമുറയാണ്. ഇതിനായി കമഴ്ന്നു കിടന്ന് കിടക്കയില്‍ സ്തനങ്ങള്‍ അമര്‍ത്തുക. ഒരു ചുവരിന് അഭിമുഖമായി നിന്നും ഈ വ്യായാമം ചെയ്യാവുന്നതാണ്.

ഇടുപ്പില്‍ കൈകുത്തി നില്‍ക്കുക. പുറകിലൂടെ വലത് കൈ കൊണ്ട് ഇടതുവശത്തെ കൈമുട്ടില്‍ തൊടുക. വലതുകൈമുട്ടും ഈ രീതിയില്‍ ഇടതു കൈ കൊണ്ട് പിടിക്കുക. ഏഴെട്ടു തവണ ഇത് ആവര്‍ത്തിക്കാം.

ഇതിനു പുറമെ പ്രോട്ടീനുകളും ഈസ്ട്രജന്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളും സ്തനവളര്‍ച്ചയ്ക്ക് സഹായിക്കും.

You might also like

Comments are closed.