Nature

വജൈനല്‍ വരള്‍ച്ച, കാരണങ്ങള്‍

സ്ത്രീകളുടെ സ്വകാര്യ ശാരീരിക പ്രശ്‌നങ്ങളിലൊന്നാണ് യോനീഭാഗത്ത് അനുഭവപ്പെടുന്ന വരള്‍ച്ചയെന്നു പറയാം. ഇതിത്ര വലിയ ശാരീരിക പ്രശ്‌നമാണോയെന്നു തോന്നുമെങ്കിലും പല സ്ത്രീകള്‍ക്കും ഇത് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്.
ലൈംഗികബന്ധം വേദനയുള്ളതാക്കുമെന്നു മാത്രമല്ലാ, അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് വഴിയൊരുക്കും.

വജൈനയിലെ വരള്‍ച്ചക്ക് പല കാരണങ്ങളും സാധാരണ പറയാറുണ്ട്. ലൈംഗികബന്ധം, ഡയഫ്രം, ഡിപ്രഷന്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികകള്‍, ആന്റിബയോട്ടിക്‌സ്, കീമോതെറാപ്പി, റേഡിയേഷന്‍, അലര്‍ജി, ടാമ്പൂണ്‍, കോണ്ടംസ് തുടങ്ങിയവ ഇതിനുള്ള ചില കാരണങ്ങളാണ്.

യോനീസ്രവത്തിന് കാരണം ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ സാന്നിധ്യമാണ്. മിക്കവാറും പേരില്‍ ഇതിന്റെ കുറവാണ് വജൈനയിലെ വരള്‍ച്ചക്കു കാരണം. മെനോപോസ് സംഭവിച്ച സ്ത്രീകളില്‍ ഈ പ്രശ്‌നം സാധാരണ അനുഭവപ്പെടാറുമുണ്ട്.

മെനോപോസിന് പുറമെ ആര്‍ത്തവവ്യതിയാനം, ഗര്‍ഭം, പ്രസവം, പെരിമെനോപോസ്, വന്ധ്യതയ്ക്ക് കഴിയ്ക്കുന്ന മരുന്നുകള്‍, ഉത്കണ്ഠ എന്നിവയും ഈ പ്രശ്‌നത്തിനുള്ള കാരണങ്ങള്‍ തന്നെയാണ്.

പെരിമെനോപോസ് പ്രശ്‌നങ്ങളാണ് 80 ശതമാനം സ്ത്രീകളിലും ഈ പ്രശ്‌നമുണ്ടാക്കുന്നതെന്നു തെളിഞ്ഞിട്ടുണ്ട്. മറ്റു രോഗങ്ങള്‍ക്കുള്ള ലക്ഷണങ്ങള്‍ പോലെ യോനീവരള്‍ച്ചക്കുള്ള ലക്ഷണവും രോഗവും ഇതുതന്നെയാണ്.

ഈ പ്രശ്‌നത്തിന് മരുന്നുകളും ലഭ്യമാണ്. എന്നാല്‍ മരുന്നുകളേക്കാളേറെ സഹായപ്രദമായ മറ്റു മാര്‍ഗങ്ങളുമുണ്ട്. സ്ത്രീകള്‍ക്ക് സ്വയം ചെയ്യാവുന്ന, അല്ലെങ്കില്‍ ശ്രദ്ധ വയ്ക്കാവുന്ന കാര്യങ്ങള്‍.

You might also like

Comments are closed.