Nature

ലൈംഗികബന്ധം തലവേദനയുണ്ടാക്കും!

ശാരീരിക ബന്ധം സ്ത്രീക്കും പുരുഷനും ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള ഒരു വഴി കൂടിയാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത് ചിലരില്‍ തലവേദനയുണ്ടാക്കും. ഇതൊരു ആരോഗ്യപ്രശ്‌നം എന്നു വേണമെങ്കില്‍ പറയാം.

തലച്ചോറിലേക്കുള്ള രക്തപ്രവാഹം പെട്ടെന്നു കൂട്ടുന്നതാണ് ഇതിന് കാരണമായി പറയുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഇത് അനുഭവപ്പെടാറുണ്ടെങ്കിലും പുരുഷന്മാരിലാണ് കൂടുതലായി ഈ അവസ്ഥ കണ്ടുവരാറ്. സ്ത്രീകളില്‍ ഓര്‍ഗാസം സംഭവിക്കുമ്പോഴാണ് പ്രധാനമായും ഇതുണ്ടാകാറ്. കോയ്റ്റല്‍ സെഫലാജിയ എന്നാണ് പൊതുവെ ഈ അവസ്ഥ അറിയപ്പെടുന്നത്.

രക്തപ്രവാഹം വര്‍ദ്ധിക്കുമ്പോള്‍ ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുന്നു. തലച്ചോറിലേക്കുള്ള രക്തധമനികള്‍ വികസിക്കും. കഴുത്തിലേയും തലയിലേയും മസിലുകള്‍ ചുരുങ്ങും.

ഇത്തരം തലവേദനയില്‍ ഓര്‍ഗാസത്തിന് തൊട്ടുമുന്‍പായി സംഭവിക്കുന്ന തലവേദനയാണ് ഓര്‍ഗാസ്മിക് സെഫലാല്‍ജിയ. ഇത് സാധാരണയായി മൈഗ്രേയ്ന്‍ സാധ്യതയുള്ളവര്‍ക്ക് കൂടുതലായി വരാറുണ്ട്. കണ്ണിനു ചുറ്റും കണ്ണിന് പുറകിലുമായാണ് ഈ തലവേദന ഉണ്ടാകാറ്. ഒരു മിനിറ്റു മുതല്‍ മണിക്കൂറുകള്‍ വരെ ഓര്‍ഗാസ്മിക് സെഫലാല്‍ജിയ നീണ്ടു നില്‍ക്കാറുണ്ട്.

കോയ്റ്റല്‍ സെഫലാജിയ വരുന്നവരില്‍ കഴുത്തു തിരിക്കാന്‍ സാധിക്കാതിരിക്കുക, ഛര്‍ദിക്കാനുള്ള തോന്നല്‍, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.

You might also like

Comments are closed.