Times Kerala

ഒടിയന്‍ ടീസര്‍ പുറത്ത്;ആരാധകരെ ഞെട്ടിച്ച്‌ ലാലേട്ടന്‍

 

ഏറെ നാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒടിയന്റെ ടീസര്‍ പുറത്ത്.മുറുക്കിചുവപ്പിച്ച ചുണ്ടും ക്ളീന്‍ ഷേവ് ചെയ്ത മുഖവുമായി മുപ്പതുകാരന്‍ മാണിക്യനായാണ് മോഹന്‍ലാല്‍ ടീസറില്‍ എത്തിയത്. കിടിലന്‍ മേക്ക് ഓവറാകുമെന്ന് പറഞ്ഞിരുന്നെങ്കിലും കുറച്ചെങ്ങാനും തടികുറയ്ക്കുമെന്ന് മാത്രമായിരുന്നു ആരാധകര്‍ പോലും കരുതിയിരുന്നത്. എന്നാല്‍ ഏവരേയും അന്പരപ്പിച്ചുകൊണ്ടാണ് ഒടിയനുവേണ്ടി 18 കിലോ കുറച്ച് മോഹന്‍ലാല്‍ 51 ദിവസത്തിന് ശേഷം ക്യാമറയ്ക്കുമുന്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കാലമേ നന്ദി കഴിഞ്ഞു പോയ ഒരുപാടു വര്‍ഷങ്ങളെ ഇങ്ങനെ തോല്‍പ്പിക്കാന്‍ സാധിച്ചതിന്. എന്‍റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചത ിന്. ഈ മാണിക്യന്‍, ഒടിയന്‍ മാണിക്യന്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇനിയാണ് കളി അപ്പോ തുടങ്ങാം അല്ളേ. മാണിക്യന്‍ പറയുന്നു.

Related Topics

Share this story