Times Kerala

മലപ്പുറത്ത് സിപിഎം പ്രവർത്തകന്‍റെ ബൈക്കുകൾ കത്തിച്ചു

 

മലപ്പുറം: വെട്ടം കാനൂരിൽ സിപിഎം പ്രവർത്തകന്‍റെ വീട്ടിൽ നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകൾ അജ്ഞാതർ കത്തിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവമുണ്ടായത്. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നപ്പോഴേയ്ക്കും അക്രമികൾ രക്ഷപെട്ടു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Related Topics

Share this story