Times Kerala

ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പ്ര​ധാ​ന​അ​ധ്യാ​പ​കനെ നാട്ടുകാര്‍ കെട്ടിയിട്ട് തല്ലി

 

ഭു​വ​നേ​ശ്വ​ർ: ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​ധാ​ന​അ​ധ്യാ​പ​ക​ന് നാ​ട്ടു​കാ​രു​ടെ മ​ർ​ദ​നം. ഒ​ഡീഷ​യി​ലെ മേ​യു​ർ​ബാ​ൻ​ജി ജി​ല്ല​യിലാ​ണ് സം​ഭ​വം. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ഒ​രു മാ​സ​ത്തോ​ള​മാ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു സ്കൂ​ളി​ലെ പ്ര​ധാ​ന​അ​ധ്യാ​പ​ക​ൻ.

പീ​ഡ​ന വി​വ​രം കു​ട്ടി വീ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ൽ നി​ന്ന് പോലീസ് അ​റ​സ്റ്റ് ചെ​യ്ത അ​ധ്യാ​പ​ക​നെ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഡി​എ​സ്പി വി.​കെ പ​ട്ടേ​ൽ പ​റ​ഞ്ഞു.

Related Topics

Share this story