ടെഹ്റാൻ: തെക്കൻ ഇറാനിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. കെർമാൻ പ്രവശ്യയിലെ ഹൊജാക്കാണ് ഭൂകന്പത്തിൽ വിറച്ചത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ ആളുകൾ വീടുകളിൽ നിന്നിറങ്ങി ഓടിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി, ജല വിതരണങ്ങൾ തകരാറിലായി. ഇറാൻ സുരക്ഷ സേന പ്രദേശത്ത് എത്തിയിട്ടുണ്ട്.
Also Read