ചൈനീസ് സൂപ്പര്‍മാന്‍ എന്ന് വിളിക്കുന്ന 26കാരന്‍ വു യോങിങ് സാഹസിക പ്രകടനത്തിനിടെ 62 നില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു.കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ്പെടുക്കുന്നതിനിടെയായിരുന്നു അപകടം. യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെയാണ് ഇയാള്‍ ഈ സാഹസിക പ്രകടനം നടത്തിയത്. കഴിഞ്ഞ നവംബര്‍ എട്ടിനാണ് ഈ അപകടമുണ്ടായതെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് മരണം സ്ഥിരീകരിച്ചത്.
വുവിന്റെ കാമുകിയാണ് സോഷ്യല്‍മീഡിയയിലൂടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ ചൈനീസ് പതിപ്പായ വെയ്‌ബോയിലും മറ്റും വുവിന്റെ വീഡിയോകള്‍ സൂപ്പര്‍ ഹിറ്റാണ്. കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ സെല്‍ഫി സ്റ്റിക്കുമായി നടത്തുന്ന സാഹസിക പ്രകടനങ്ങളാണ് കൂടുതലും. സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് ഇയാള്‍ സാഹസിക പ്രകടനങ്ങള്‍ നടത്തിയിരുന്നത്.
Comments are closed.