അഞ്ചല്‍: ബന്ധുവായ എണ്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. പെരുമണ്ണൂര്‍ രാജീവ്ഭവനില്‍ രാജീവാ(36)ണു പിടിയിലായത്. പ്രതിയുടെ മാതാവിനൊപ്പം വീട്ടില്‍ താമസിക്കുകയായിരുന്ന വയോധികയെ ശനിയാഴ്ച രാത്രി മദ്യപിച്ചു വീട്ടിലെത്തിയ പ്രതി ഉടുവസ്ത്രങ്ങള്‍ വലിച്ചഴിച്ചശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനും പീഡിപ്പിക്കാനും ശ്രമിച്ചു. പരുക്കേറ്റ ഇവര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പുനലൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എണ്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കൊല്ലം സ്വദേശി അറസ്റ്റില്‍
Next Post
You might also like
Comments are closed.