Times Kerala

8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

 
8 കാരണങ്ങള്‍, സെക്‌സ്‌ വേദനിപ്പിയ്‌ക്കും

ലൈംഗികബന്ധം പലര്‍ക്കും സുഖത്തേക്കാള്‍ ശാരീരികവേദന നല്‍കാറുണ്ട്‌. ഇതുകൊണ്ടുതന്നെ പലര്‍ക്കും ഇത്‌ പേടിപ്പെടുത്തുന്ന അനുഭവവുമാകാറുമുണ്ട്‌. പ്രത്യേകിച്ചു ശാരീരിക പ്രത്യേകതകള്‍ കാരണം സ്‌ത്രീകള്‍ക്ക്‌.

സെക്‌സ്‌ വേദനിപ്പിയ്‌ക്കുന്നതിന്‌ പല കാരണങ്ങളുണ്ടാകാം. ഇതിനുള്ള കാരണങ്ങളില്‍ പൊതുവായ 8 കാരണങ്ങള്‍ പറയാം. ഇവയെക്കുറിച്ചറിയൂ,

സ്‌ത്രീകള്‍ക്കു വേണ്ടത്ര ലൂബ്രിക്കേഷനില്ലെങ്കില്‍ ലൈംഗികബന്ധം വേദനിപ്പിയ്‌ക്കുന്നതാകാറുണ്ട്‌. രതിപൂര്‍വലീലകളുടെ കുറവാണ്‌ ഇതിന്‌ പ്രധാന കാരണമാകാറുള്ളത്‌.

സ്‌ത്രീകളിലെ വജൈനല്‍ ഡ്രൈനസ്‌ സ്‌ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും സെക്‌സ്‌ വേദനിപ്പിയ്‌ക്കുന്ന അനുഭവം നല്‍കാറുണ്ട്‌. അണുബാധകള്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്‌.

ലൈംഗികബന്ധം സുഖകരമാകാക്കാന്‍ ലൂബ്രിക്കേഷന്‍ പ്രധാനം. ഇതിന്റെ അഭാവത്തില്‍ ലൈംഗികബന്ധത്തിന്‌ ശ്രമിയ്‌ക്കുന്നത്‌ ശാരീരികവേദനങ്ങള്‍ വര്‍ദ്ധിപ്പിയ്‌ക്കും.

ഗോണോറിയ, ഹെപ്പറ്റൈറ്റിസ്‌, ജെനൈറ്റല്‍ വാര്‍ട്‌സ്‌ തുടങ്ങിയ ലൈംഗികജന്യ രോഗങ്ങള്‍ പലപ്പോഴും സെക്‌സ്‌ വേദനിപ്പിയ്‌ക്കാറുണ്ട്‌. ഇരുപങ്കാളികള്‍ക്കും.

സ്‌ത്രീകളുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ടിഷ്യു കട്ടി കൂടുന്ന അവസ്ഥയാണ്‌ എന്‍ഡോമെട്രിയോസിസ്‌. ഈ രോഗമുള്ള സ്‌ത്രീകള്‍ക്കു സെക്‌സ്‌ പൊതുവെ വേദനിപ്പിയ്‌ക്കുന്ന അനുഭവമായി മാറാറുണ്ട്‌.

ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം, അഥവാ വയറിനെ ബാധിയ്‌ക്കന്ന അവസ്ഥ സെക്‌സ്‌ വേദനിപ്പിയ്‌ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. വയറുവേദന, മലബന്ധം, വയറിളക്കം ഇവയെല്ലാം ഐബിഎസ്‌ ലക്ഷണങ്ങളാകാം.

സ്‌ട്രെസ്‌ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. ഇത്‌ സെക്‌സ്‌ വേദനിപ്പിയ്‌ക്കുന്ന അനുഭവമാക്കി മാറ്റാറുണ്ട്‌. ഇരുപങ്കാളികളും നല്ല മൂഡിലെങ്കില്‍ മാത്രം ഇതിനൊരുങ്ങുക.

മാനസികമായി പങ്കാളികള്‍ തമ്മില്‍ അടുപ്പക്കുറവെങ്കില്‍ ഇത്‌ ശാരീരികപ്രക്രിയകള്‍ക്കും തടസം നില്‍ക്കും. ഇതും സെക്‌സ്‌ വേദനിപ്പിയ്‌ക്കുന്നതിന്റെ പ്രധാന കാരണമാണ്‌.

Related Topics

Share this story