Times Kerala

ഗ​ർ​ഭ​നി​രോ​ധ ഉ​റ​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്രി​ത വി​ല​ക്ക്

 

ഗ​ർ​ഭ​നി​രോ​ധ ഉ​റ​ക​ളു​ടെ ചാനല്‍  പ​ര​സ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്രി​ത വി​ല​ക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പു​ല​ർ​ച്ചെ ആ​റു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ​യു​ള്ള സ​മ​യ​ത്ത് ചാ​ന​ലു​ക​ളി​ൽ ഗ​ർ​ഭ​നി​രോ​ധ ഉ​റ​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ​ക്കാണ്  വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയത്.​വ​ശ്യ​വു​മാ​യ വി​വ​ര​ങ്ങ​ൾ കു​ട്ടി​ക​ൾ കാ​ണു​ന്ന​തും മ​ന​സി​ലാ​ക്കു​ന്ന​തും ഒ​ഴി​വാ​ക്കാ​നാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടു​ള്ള​തെ​ന്ന് കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം രാ​ജ്യ​ത്തെ എ​ല്ലാ ചാ​ന​ലു​ക​ൾ​ക്കു​മാ​യി പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

ഇ​തോ​ടെ രാ​ത്രി പ​ത്തു മു​ത​ൽ പു​ല​ർ​ച്ചെ ആ​റു വ​രെ​യു​ള്ള എ​ട്ടു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു മാ​ത്ര​മാ​ണു ചാ​ന​ലു​ക​ളി​ൽ പ​ര​സ്യം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ഗ​ർ​ഭ​നി​രോ​ധ​ന ഉ​റ​ക​ളു​ടെ പ​ര​സ്യം പൂ​ർ​ണ​മാ​യും മു​തി​ർ​ന്ന​വ​രെ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഗ​ർ​ഭ​നി​രോ​ധ​ന ഉ​റ​ക​ളു​ടെ പ​ര​സ്യ​ത്തി​ൽ അ​ശ്ലീ​ലം അ​മി​ത​മാ​ണെ​ന്നു കാ​ട്ടി അ​ഡ്വ​ർ​ടൈ​സിം​ഗ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​യ്ക്ക് നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​വ​ർ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് കേ​ന്ദ്രം പ​ര​സ്യ​ങ്ങ​ൾ​ക്കു നി​യ​ന്ത്രി​ത നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Related Topics

Share this story