ന്യൂഡൽഹി: കൊച്ചി ടസ്ക്കേഴ്സിന് 850 കോടി രൂപ നൽകണമെന്ന ആർബിട്രേഷൻ വിധി അംഗീകരിക്കില്ലെന്നു ബിസിസിഐ. ഇത്രയും പണം കണ്ടെത്താനാവില്ലെന്നും ഫയൽ ഇടപാടുകളും ശന്പളവർധനവും മാത്രമാണ് ബിസിസിഐ ജനറൽ ബോഡിയിൽ പാസാക്കാൻ കഴിയില്ലെന്നും ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ഐപിഎല്ലിൽനിന്ന് പുറത്താക്കിയതിന് നഷ്ടപരിഹാരമായാണ് ബിസിസിഐ ഈ തുക നൽകേണ്ടത്.