Times Kerala

ഭർത്താവിനെ കൊലപ്പെടുത്തി;ഭര്‍ത്താവാണെന്നു വരുത്തി തീര്‍ക്കാന്‍ കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു,

 

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ യുവതി, കാമുകനെ ഭര്‍ത്താവാണെന്നു വരുത്തി തീര്‍ക്കാന്‍ കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു. തെലങ്കാനയിലാണ് സംഭവം നടന്നത്. സ്വാതി റെഡ്​ഢിയെന്ന യുവതിയാണ് കാമുകനൊപ്പം ചേര്‍ന്ന്‍ ഭർത്താവ് സുധാകര്‍ റെഡ്​ഢിയെ തലക്കടിച്ചു കൊലപ്പെടുത്തിയത്. കൊലപാതകം മറിച്ചുവായ്ക്കാനും ഒപ്പം താമസിക്കുന്നത്​ ഭര്‍ത്താവ്​ ആണെന്ന് വരുത്തി തീര്‍ക്കാനും വേണ്ടി കാമുക​ന്‍ രാജേഷി​ന്‍റെ മുഖം ആഡിഡൊഴിച്ച്‌​ വികൃതമാക്കുകയും ചെയ്തു.

രണ്ടുവര്‍ഷം മുൻപാണ്​ സ്വാതിയുടെയും സുധാകര്‍ റെഡ്​ഢിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം രാജേഷുമായി സ്വാതി അടുപ്പത്തിലായി. തുടര്‍ന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. നവംബര്‍ 22 നാണ്​ നാഗര്‍കുര്‍നൂലിലെ വസതിയില്‍ ഉറങ്ങികിടക്കുകയായിരുന്ന സുധാകറിനെ സ്വാതി തലക്കടിച്ച്‌​ കൊലപ്പെടുത്തിയത്​. ശേഷം രാജേഷിന്‍റെ തന്നെ സഹായത്തോടെ സമീപത്തുള്ള മയ്​സമ്മ വനത്തില്‍ മൃതശരീരം കുഴിച്ചിടുകയായിരുന്നു. തുടര്‍ന്നാണ് കാമുകന്‍ രാജേഷിന്‍റെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി. ഹൈദരാബാദില്‍ വെച്ച്‌​ ഭര്‍ത്താവിന്​ പൊള്ളലേറ്റുവെന്നാണ്​ സ്വാതി വീട്ടുകാരെ അറിയിച്ചത്. ചികിത്സക്കു ശേഷം മുഖം പിന്നീട് പ്ലാസ്​റ്റിക് സര്‍ജറിയിലൂടെ ഭർത്താവിനെപ്പോലെയാക്കാനായിരുന്നു ശ്രമം. രാജേഷി​ന്‍റെ ചികിത്സക്കായി അഞ്ചു ലക്ഷം രൂപ സുധാകറി​ന്‍റെ വീട്ടുകാര്‍ ചെലവഴിച്ചിരുന്നു. രാജേഷിന്‍റെ ശരീരഭാഷയിലും പെരുമാറ്റത്തിലും സംശയം തോന്നിയ സുധാകറിന്‍റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ്​ അന്വേഷണത്തില്‍ സ്വാതിയോടൊപ്പമുള്ളത്​ രാജേഷാണെന്ന്​ കണ്ടെത്തുകയായിരുന്നു. .

​പൊലീസ്​ ചോദ്യം ചെയ്യലില്‍ സ്വാതി കുറ്റങ്ങളെല്ലാം സമ്മതിച്ചിട്ടുണ്ട്. സ്വാതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലില്‍ സുധാകറി​​ന്‍റെ മൃതദേഹം കണ്ടെടുത്തു. സ്വാതിയെയും ചികിത്സയില്‍ കഴിയുന്ന രാജേഷിനെയും പൊലീസ്​ അറസ്​റ്റു ചെയ്​തു.

Related Topics

Share this story