Times Kerala

ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

 

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് വിഴുപ്പുറം ജില്ല ചേരു മധുര സ്വദേശി ബാലു (42) ആണ് മരിച്ചത്. പുലര്‍ച്ചെ ക്യൂവില്‍ നില്‍ക്കവെ തളര്‍ന്നു വീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 5.05 ന് മരിച്ചു. മൃതദേഹം പമ്പയിലേക്ക് കൊണ്ടു പോയി.

മണിക്കുറുകള്‍ നീണ്ട ക്യൂവില്‍ നിന്ന് സന്നിധാനം ആയുര്‍വേദ ആശുപത്രിയ്ക്ക് സമീപം എത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

Related Topics

Share this story