Times Kerala

ആറു വര്‍ഷം കൊണ്ട് 6000 ടയറുകള്‍ പഞ്ചറാക്കിയ സീരീയല്‍ ”പഞ്ചറര്‍” പിടിയില്‍

 

നാട്ടുകാരുടെ സ്ഥിരം തലവേദനയായിരുന്ന സീരീയല്‍ പഞ്ചറര്‍ പിടിയില്‍.സ്ഥിരമായി ടയറിലെ കാറ്റ് അഴിച്ചു വിട്ട് പഞ്ചറാക്കുന്ന വിരുതനാണ് ഒടുവില്‍ പിടിയിലായത്. ഫ്രാന്‍സിലെ ബോര്‍ഡോ സിറ്റിയിലാണ് ഈ വിചിത്ര സംഭവം. ഒരു രസത്തിന് വേണ്ടിയായിരുന്നു ഇയാള്‍ ടയറുകള്‍ കുത്തി പഞ്ചറാക്കാന്‍ തുടങ്ങിയത്. എന്നാല്‍ പിന്നീട് അതൊരു ശീലമായി മാറി. ”സീരിയല്‍ പഞ്ചറര്‍” എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്.പ്രദേശത്തെ പഞ്ചറുകള്‍ക്ക് പിന്നില്‍ ഒരു സീരിയല്‍ കുറ്റവാളിയുണ്ടെന്ന് മനസിലാക്കി 2014 മുതല്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

കണ്ണില്‍ കാണുന്ന ടയറുകളെല്ലാം ഇയാള്‍ കുത്തി പഞ്ചറാക്കും എന്നിട്ട് കടന്നു കളയും ഇതാണ് ഇയാളുടെ രീതി. ആറു വര്‍ഷം കൊണ്ട് 6000ത്തോളം ടയറുകളാണ് ഇയാള്‍ ഇത്തരത്തില്‍ പഞ്ചറാക്കിയത്. പോലീസുകാര്‍ക്ക് തലവേദന സൃഷ്ടിച്ച് വര്‍ഷങ്ങളോളം ഇയാള്‍ പിടികിട്ടാ പുള്ളിയായി നടക്കുകയായിരുന്നു. പോലീസ് ഇയാളുടെ പേര് വെളുപ്പെടുത്തിയിട്ടില്ല. 2011 ലാണ് ഇയാള്‍ ഈ കൃത്യം ചെയ്യാനാരംഭിച്ചത്. സമൂഹത്തോടുള്ള വിദ്വേഷമാണത്രെ ഇതിന് പിന്നില്‍. ദിവസവും 70 ഓളം ടയറെങ്കിലും പഞ്ചറാക്കുമെന്നാണ് ഇയാള്‍ പോലീസില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തെളിവുകളൊന്നും അവശേഷിപ്പിക്കാതെയായിരിക്കും ഇയാള്‍ ഈ കൃത്യം നിര്‍വഹിക്കുക. സിസിടിവിയുടെ കണ്ണില്‍ പോലും പെടാതെയാണ് ഇയാള്‍ ഇത് ആസൂത്രണം ചെയ്യുക. ഒടുവില്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു.

Related Topics

Share this story