Times Kerala

ലൈംഗിക ഉത്തേജനത്തിന് ചോക്ലേറ്റ്

 

സ്ത്രീ – പുരുഷ ബന്ധത്തിനു ഏറ്റവും പവിത്രമായ ഒന്നാണ് ലൈംഗികത.
ലൈംഗികശേഷി കൂട്ടാനും ലൈംഗികസംതൃപ്‌തിയുണ്ടാക്കാനുമായി എന്ത്‌ പരീക്ഷണങ്ങളും നടത്താന്‍ റെഡി ആണ് ഇന്നത്തെ തലമുറ.അവനവന്‍റെ സുഖത്തിനു വേണ്ടി എത്ര വില കൊടുത്തുംവങ്ങും.

ലൈംഗിക സംതൃപ്‌തി തേടുന്നവര്‍ക്ക്‌ പ്രത്യേകിച്ചും സ്‌ത്രീകള്‍ക്ക്‌ സന്തോഷം നല്‍കുന്ന ഒരു പഠന റിപ്പോര്‍ട്ട്‌ ഈയിടെ പുറത്തുവന്നിട്ടുണ്ട്‌. ധാരാളം ചോക്ലേറ്റ്‌ കഴിയ്‌ക്കുന്ന സ്‌ത്രീകളുടെ ലൈംഗിക ജീവിതം തൃപ്‌തകരമായിരിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. മിലാനിലെ സാന്‍ റാഫലേ ഹോസ്‌പിറ്റലിലെ ഗവേഷകരാണ്‌ ഈ പഠനറിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌. ചോക്ലേറ്റ്‌ കൂടുതലായി കഴിക്കുന്ന സ്‌ത്രീകള്‍ക്ക്‌ ലൈംഗിക വികാരം കൂടുതലായിരിക്കും. മാത്രമല്ല അവര്‍ക്ക്‌ ലൈംഗിക ബന്ധത്തില്‍ സംതൃപ്‌തി കണ്ടെത്താനും കഴിയുന്നു- റിപ്പോര്‍്‌ട്ടില്‍ പറയുന്നു. ഡോക്ടര്‍ ആന്‍ഡ്രിയ സലോണിയയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകരാണ്‌ ഇതിനെക്കുറിച്ച്‌ പഠനം നടത്തിയത്‌.

ഇതിനായി ഇവര്‌ 26നും 44നും ഇടയില്‍ പ്രായമുള്ള 153 സ്‌ത്രീകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ജീവിതരീതിയെയും ലൈംഗിക ജീവിതത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാനായിരുന്നു ഇവരോട്‌ ഗവേഷകര്‍ ആവശ്യപ്പെട്ടത്‌. ഇതില്‍ 120 പേരും ശരാശരി 35 വയസ്സുള്ളവരായിരുന്നു. ഇവര്‍ പ്രതിദിനം മറ്റുള്ളവരേക്കാള്‍ ചോക്ലേറ്റ്‌ കഴിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒപ്പും ലൈംഗിക ജീവിതത്തില്‍ സംതൃപ്‌തരാണെന്നും ഇവര്‍ വ്യക്തമാക്കി.

ചോക്ലേറ്റിന്‌ സ്‌ത്രീകളുടെ ലൈംഗികതയില്‍ മാനശാസ്‌ത്രപരവും ഗുണകരവുമായ സ്വാധീനമാണുള്ളതെന്ന്‌ അന്‍ഡ്രിയ പറയുന്നു. ആര്‍ത്തവകാലത്തെ മാനസികവും ശാരീരികവുമായി പ്രശ്‌നങ്ങള്‍കാരണം ലൈംഗിക ജീവിതം മാറ്റിനിര്‍ത്തേണ്ടിവരുന്ന സ്‌ത്രീകള്‍ക്ക്‌ ചോക്ലേറ്റ്‌ സഹായകമായേയ്‌ക്കുമെന്നും ആന്‍ഡ്രിയ പറയുന്നു.

ചോക്ലേറ്റ്‌ ഒരു ഭക്ഷണമല്ല അതൊരുതരം ഡ്രഗാണ്‌. ആര്‍ത്തവകാലത്ത്‌ സ്‌ത്രീകളിലുണ്ടാകുന്ന പ്രത്യേക മാനസികവാസ്ഥയെ മാറ്റാനും ലൈംഗികമായി ഉദ്ദീപിപ്പിക്കാനും ചോക്ലേറ്റിന്‌ കഴിവുണ്ടെന്നാണ്‌ ഞങ്ങള്‍ വിശ്വസിക്കുന്നത്‌- ആന്‍ഡ്രിയ പറയുന്നു.

Related Topics

Share this story