Times Kerala

അശ്ശീല സിനിമകളില്‍ അഭിനയിച്ചു മടുത്തു;പോണ്‍ താരം ആഗസ്റ്റ് അമേസ് ആത്മഹത്യ ചെയ്തു

 

അശ്ശീല സിനിമകളിലൂടെ കുപ്രശസ്തിയിലേക്കെത്തിയ നടി ആഗസ്റ്റ് അമേസിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തി മൂന്നുകാരയായ അമേസിനെ കാലിഫോര്‍ണിയയില്‍ നിന്നുമായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. അമേസ് വര്‍ഷങ്ങളായി വിഷാദ രോഗത്തിന് അടിമയായിരുന്നെന്നും എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്നുമാണ് പോലീസ് പറയുന്നത്.

മൂന്ന വര്‍ഷം മുമ്പാണ് അമേസ് പോണ്‍ സിനിമകളില്‍ അഭിനയിച്ച് തുടങ്ങുന്നത്. ചെറുപ്രായത്തില്‍ തന്നെ മൂന്നുറോളം അശ്ശീല ചിത്രങ്ങളിലായിരുന്നു അമേസ് അഭിനയിച്ചിരുന്നത്. നടിയുടെ മരണ വിവരം ഭര്‍ത്താവായിരുന്നു പുറത്തറിയിച്ചത്. തനിക്ക് അറിയാവുന്ന നല്ലൊരു വ്യക്തിയാണ് അവളെന്നും എന്റെ ലോകം അര്‍ത്ഥ പൂര്‍ണമാക്കിയ അവള്‍ ഇന്ന് തന്നോടൊപ്പമില്ലെന്നുമാണ് നടിയുടെ മരണത്തെ കുറിച്ച് ഭര്‍ത്താവ് പറയുന്നത്. പോലീസ് അന്വേഷണം തുടങ്ങി

Related Topics

Share this story