Times Kerala

അനധികൃത മദ്യവില്‍പ്പന സംഘത്തെ പിടികൂടാന്‍ സഹായിച്ച യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്നയാക്കി നടത്തി

 

ന്യുഡല്‍ഹി: അനധികൃത മദ്യകച്ചവടക്കാരുടെ ശല്യം അസഹ്യമായതോടെ അവരെ പിടികൂടാന്‍ സഹായിച്ച യുവതിക്ക് നേരിടേണ്ടിവന്നത് അതിക്രൂരമായ തിരിച്ചടി. ഡല്‍ഹിക്ക് സമീപം നരേലയിലെ മദ്യകച്ചവടക്കാരെ പിടികൂടാന്‍ വനിതാ കമ്മീഷനേയും പോലീസിനെയും സഹായിച്ച യുവതിക്കാണ് ഈ ദുരനുഭവം. യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. നഗ്നയാക്കി അവളെ തെരുവിലൂടെ നടത്തി. മദ്യകച്ചവടക്കാരുടെ സഹായികളായ സ്ത്രീകളാണ് ഈ യുവതിയോട് ഇത്തരത്തില്‍ പെരുമാറിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം.ഇത് ഒരേസമയം ഞെട്ടലും നാണക്കേടും ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അനധികൃത

മദ്യക്കച്ചവടത്തെ സഹായിക്കുന്ന പ്രദേശളത്തെ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെജ്രിവാള്‍ ലഫ്.ഗവര്‍ണര്‍ അനില്‍ ബയ്ജാലിനോട് ആവശ്യപ്പെട്ടു. യുവതിയെ ആക്രമിച്ച സ്ത്രീകള്‍ക്കെതിരെ വവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

ബുധനാഴ്ച രാത്രിയാണ് മേഖലയില്‍ റെയ്ഡ് നടന്നത്. മദ്യസങ്കേതം വനിതാ കമ്മീഷനും പോലീസിനും കാണിച്ചുനല്‍കിയ യുവതിയെ പിറ്റേന്ന് 25 ഓളം വരുന്ന സംഘം ഇരുമ്പ് ദണ്ഡുകളും മറ്റും കൊണ്ട് ആക്രമിക്കുകയായിരുന്നു. അവളെ നഗന്യാക്കി പ്രദേശത്തുകൂടെ നടത്തുകയും ആ ദൃശ്യങ്ങള്‍ അക്രമിസംഘം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ പോലീസ്

നടപടിയെടുക്കില്ലെന്ന ധൈര്യവും നിയമവാഴ്ചയുടെ തര്‍ച്ചയും അക്രമികള്‍ക്ക് നിയമത്തെ ഭയമില്ലാതായതിന്‍റെ തെളിവുമാണെന്നും അവര്‍ പറഞ്ഞു.

Related Topics

Share this story