Times Kerala

ഓഖി; 15 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

 

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായ 15 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. എട്ടാം ദിനം വ്യോമസേന നടത്തിയ തിരച്ചിലിൽ കോഴിക്കോട്ട് തീരത്തുനിന്നുമാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ ഹെലികോപ്റ്റർ മാർഗം കവരത്തിൽ എത്തിക്കും.

അതേസമയം തീരസേനയും മറൈൻ എൻഫോഴ്സും നടത്തിയ തിരച്ചിൽ ഇന്ന് മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ആലപ്പുഴ, കൊച്ചി പുറങ്കടലിൽനിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Related Topics

Share this story