Times Kerala

തട്ടുകട സ്‌റ്റൈല്‍ ബീഫ് കറി!

 
തട്ടുകട സ്‌റ്റൈല്‍ ബീഫ് കറി!

തട്ടുകടയില്‍ നിന്ന് കഴിക്കുന്ന ബീഫ് കറിയുടെ ടേസ്റ്റ് ഒന്നു വേറെ തന്നെയാണല്ലേ..? ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നുന്ന നല്ല ചൂട് തട്ടുകട സ്‌റ്റൈല്‍ ബീഫ് കറിയാണ് ഇന്ന് തയ്യാറാക്കുന്നത്. എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും.

ചേരുവകള്‍

ബീഫ്- 1/2 കിലോ

ഉള്ളി- 2 എണ്ണം

ഇഞ്ചി- 2 കഷ്ണം

പച്ചമുളക്- 5 എണ്ണം

കറിവേപ്പില- 2 തണ്ട്

വെള്ളം- ആവശ്യത്തിന്

വെളുത്തുള്ളി- 15 അല്ലി

കാശ്മീരി മുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍

പെരുംജീരകം- 1/2 ടീസ്പൂണ്‍

കുരുമുളകുപൊടി- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു കഷ്ണം ഇഞ്ചി, വെളുത്തുള്ളി, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകം, കുരുമുളക്‌പൊടി എന്നിവ മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി, പച്ചമുളക്, ഉള്ളി, കറി വേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് അരപ്പ് ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക. ചെറുതായി മുറിച്ച് വൃത്തിയാക്കിവെച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിന് ശേഷം ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. ബീഫ് വെന്ത് ചാറ് കുറുകിവരുമ്പോള്‍ വാങ്ങാം.

Related Topics

Share this story