Times Kerala

ഫ്രൂട്ട് കസ്റ്റാര്‍ഡ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം!

 
ഫ്രൂട്ട് കസ്റ്റാര്‍ഡ്   എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം!

ഫ്രൂട്ട് കസ്റ്റാര്‍ഡ് തയ്യാറാക്കാം
ചേരുവകള്‍ :-

പാല്‍-3 കപ്പ്

കസ്റ്റാര്‍ഡ് പൗഡര്‍-അര കപ്പ്

വാനില എസന്‍സ്-അര ടീസ്പൂണ്‍

പഞ്ചസാര-പാകത്തിന്

പഴവര്‍ഗങ്ങള്‍

ഡ്രൈ ഫ്രൂട്സ്

തയാറാക്കുന്ന വിധം :-

പാല്‍ പഞ്ചസാരയും ചേര്‍ത്തു തിളപ്പിയ്ക്കുക. മറ്റൊരു പാത്രത്തില്‍ അല്‍പം പാല്‍ ഒഴിയ്ക്കുക. ഇതു തിളപ്പിയ്ക്കുക. ഇതിനൊപ്പം കസ്റ്റാര്‍ഡ് പൗഡര്‍ കലക്കി ഇളക്കിക്കൊണ്ടിരിയ്ക്കുക.ഈ മിശ്രിതം തിളച്ചു കൊണ്ടിരിയ്ക്കുന്ന പാലില്‍ ചേര്‍ത്തിളക്കണം. നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കും. ഈ മിശ്രിതം അല്‍പം കട്ടിയാകുമ്ബോള്‍ വാങ്ങി വയ്ക്കാം.വാനില എസന്‍സ് ചേര്‍ത്തിളക്കുക. ഇതില്‍ അരിഞ്ഞ പഴവര്‍ഗങ്ങള്‍ ചേര്‍ക്കാം.ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച്‌ ഉപയോഗിയ്ക്കാം. ഫ്രീസറില്‍ വയ്ക്കരുത്.

Related Topics

Share this story