Times Kerala

പാക് പൗരന്മാർക്ക് മെഡിക്കൽ വീസ അനുവദിക്കുമെന്ന് കേന്ദ്രം

 

ന്യൂഡൽഹി: പാക്കിസ്ഥാൻ പൗരന്മാർക്ക് സഹായ ഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യയിൽ ചികിത്സ തേടുന്നതിനായി മൂന്ന് പാക്കിസ്ഥാൻ പൗരന്മാർക്ക് മെഡിക്കൽ വീസ അനുവദിക്കുമെന്നു കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉറപ്പു നൽകി. മെഡിക്കൽ വീസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സുഷമയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മെഡിക്കൽ വീസ അനുവദിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയത്.

ഹൃദയ ശസ്ത്രക്രിയയ്ക്കായി ഇമ്രാൻ അലി, മുഹമ്മദ് ഹസൻ എന്നിവർക്കും സിഷാനുമാണ് ഇന്ത്യ മെഡിക്കൽ വീസ് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയത്. ഇവരോട് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ഉടൻ ബന്ധപ്പെടാനും സുഷമ സ്വരാജ് നിർദേശം നൽകി.

Related Topics

Share this story