Times Kerala

ആദ്യ കാലത്ത് ഉപജീവന മാര്‍ഗം കുടംപുളി വില്‍ക്കലായിരുന്നു; വിവാഹ മോചനത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി നടി നിഷ സാരംഗ്

 

ഇന്ന് മിനിസ്‌ക്രീനിലെ സൂപ്പര്‍താരമാണ് നിഷ സാരംഗ്. ഫ് ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരിപാടിയാണ് നിഷയെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റിയത്. ഉപ്പും മുളകില്‍ നീലിമ എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിക്കുന്നത്. നിഷയുടെ വിവാഹമോചനത്തെ കുറിച്ചു പല കഥകളും ഇതിനിടെ കേട്ടിരുന്നു. താന്‍ സീരിയലില്‍ സജീവമാകും മുന്‍പ് വീട്ടില്‍ കുടംപുളി വിറ്റാണ് ജീവിതചെലവ് നടത്തിയിരുന്നതെന്ന് നിഷ ഒരിക്കല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ തുറന്നു പറയുകയാണ് താരം.

വിവാഹമോചനത്തെക്കുറിച്ച് നിഷ പറയുന്നതിങ്ങനെ…വീട്ടുകാരും ബന്ധുക്കളും അറിഞ്ഞു നടത്തിയ വിവാഹമായിരുന്നു അത്. വരന്‍ അപ്പച്ചിയുടെ മകനും. എന്നാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ചു പോകാന്‍ പറ്റില്ലെന്ന് തോന്നിയപ്പോള്‍ ആ ബന്ധം നിയമ പരമായി അവസാനിപ്പിക്കുകയായിരുന്നു. നിഷ പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ മനസ്സില്‍ പോലും വിചാരിക്കാത്തകഥകള്‍ മെനയുകയാണ് ചിലര്‍. അത് മറ്റുള്ളവരെ എത്ര വേദനിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ലയെന്നും നിഷ പറയുന്നു.

Related Topics

Share this story