Times Kerala

ബഡായി ബംഗ്ലാവ് ഫെയിം ആര്യ ബിസിനെസ്സ് രംഗത്തേക്ക്

 

ബഡായി ബംഗ്ലാവ് താരം ആര്യ ഇനി ബിസിനെസ്സ് രംഗത്തേക്ക്.സിനിമയ്ക്ക് പുറമെ ബിസിനസിലും മലയാളി താരങ്ങൾ കൈകടത്താറുണ്ട്. നടിമാരിൽ പലരും വസ്ത്രമേഖലയായിരിക്കും തിരഞ്ഞെടുക്കുക. കാവ്യ, പൂർണിമ, സരിത ജയസൂര്യ ഇവരെല്ലാം ഈ മേഖലയില് വിജയം നേടികഴിഞ്ഞു. ഇവർക്ക് പിന്നാലെ നടിയും അവതാരകയുമായ ആര്യയും വസ്ത്ര വിപണനരംഗത്തേയ്ക്ക് കടന്നിരിക്കുന്നു. അരോയ എന്നാണ് ആര്യ തുടങ്ങുന്ന സംരംഭത്തിന്റെ പേര്.

കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു സംരംഭമെന്നും കുടുംബാംഗങ്ങളുടെ കൂടി സഹായം കൊണ്ടാണ് ഈ സ്വപ്നം സഫലമായതെന്നും ആര്യ പറയുന്നു. രശ്മി വരുണും വരുൺ സോമരാജനുമാണ് ആര്യയുടെ ബിസിനസ് പങ്കാളികൾ. അടുത്ത വർഷം ജനുവരിയിൽ തിരുവനന്തപുരത്താണ് ആര്യയുടെ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

Related Topics

Share this story