Times Kerala

മലപ്പുറത്ത് നബിദിന റാലിക്കിടെ സംഘര്‍ഷം; നാല് പേര്‍ക്ക് വെട്ടേറ്റു

 

തിരൂര്‍: മലപ്പുറം ഉണ്യാലില്‍ നബിദിന റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. നാല് പേര്‍ക്ക് വെട്ടേറ്റു. ശനിയാഴ്ച രാവിലെയാണ് ഇകെ, എപി വിഭാഗം പ്രവർത്തകർ തമ്മിൽ സംഘര്‍ഷമുണ്ടായത്.

പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

Related Topics

Share this story