Times Kerala

കൊച്ചിയില്‍ 19 കാരി തീ കൊളുത്തി ജീവനൊടുക്കിയ നിലയില്‍

 

കൊച്ചി : കൊച്ചി തൈക്കുടം ബണ്ട് റോഡിലെ വാടക വീട്ടില്‍ 19 വയസുകാരിയെ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തീരുനെല്‍വേലി സ്വദേശി നിത്യയെയാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്നു മാസം മുമ്പാണ് തൂത്തുക്കുടി സ്വദേശി മരിയപ്പന്‍ ദിവ്യയെ വിവാഹം കഴിച്ചത്. വീടിനടുത്തു തന്നെ പലചരക്ക് കട നടത്തി വരികയാണ് മാരിയപ്പന്‍. ഭര്‍ത്താവുമായുണ്ടായ കുടുംബ വഴക്കാണ് ജീവനൊടുക്കാന്‍ കാരണമെന്ന് സംശയിക്കുന്നു. മരട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വൈകുന്നേരം നാലു മണിയോടെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്‌

Related Topics

Share this story