ഇസ്ലാമാബാദ്: ആഗോള ഭീകര പട്ടികയിൽനിന്നു തന്റെ പേര് നീക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയുഡി നേതാവുമായ ഹാഫീസ് സയിദ് യുഎന്നിനെ സമീപിച്ചു. പാക് ജുഡീഷൽ റിവ്യൂ ബോർഡ് ഉത്തരവിനെ തുടർന്നു വീട്ടുതടങ്കലിൽനിന്നു മോചിതനായതിനു പിന്നാലെയാണ് സയിദ് യുഎന്നിനെ സമീപിച്ചത്. തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളൊന്നും ലഭ്യമല്ലെന്ന് സയിദ് അവകാശപ്പെടുന്നു.
Also Read