Times Kerala

സി​റി​യ​യി​ലെ വി​മ​ത മേഖലയിൽ വ്യോ​മാ​ക്ര​മ​ണം; 23 പേ​ർ മ​രി​ച്ചു

 

ഡമസ്‌കസ്: സിറിയയിലെ വിമത കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ ഡമസ്‌കസിലെ ഗോട്ട മേഖലയിലാണ് ആക്രമണമുണ്ടായത്. മരണം 53 ആണെന്നും റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

വിമത മേഖലയില്‍ രണ്ടാഴ്ച മുമ്പാണ് സൈന്യം ആക്രമണം തുടങ്ങിയത്. ആക്രമണങ്ങളില്‍ ഇതുവരെ 120ല്‍ പരം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ നിന്ന് വിമതരെ ഒഴിപ്പിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടിലാണ് സൈന്യം. ഏകദേശം നാലു ലക്ഷത്തിലധികം ജനങ്ങളാണ് കിഴക്കന്‍ ഗോട്ടയില്‍ താമസിക്കുന്നത്.

Related Topics

Share this story