Times Kerala

ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബന്ധം വഷളാകുമെന്ന് പാകിസ്താനോട് അമേരിക്ക

 

വാഷിങ്ടണ്‍: ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പാകിസ്താന്‍ സ്വീകരിക്കണമെന്ന് അമേരിക്ക. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചലുണ്ടായേക്കുമെന്നും വൈറ്റ് ഹൗസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഹാഫിസ് സയീദിനെതിരെ കുറ്റങ്ങള്‍ ചാര്‍ത്തുന്നതിലും, പ്രോസിക്യൂട്ട് ചെയ്യുന്നതിലും പരാജയപ്പെട്ടതിന് ശേഷം അയാളെ വിട്ടയക്കുമ്പോള്‍, പാകിസ്താന്റെ ഭീകരവാദത്തിനെതിരായ പോരാട്ടത്തെക്കുറിച്ചുള്ള അസ്വസ്ഥജനകമായ ഒരു സന്ദേശമാണ് പുറത്തെത്തുന്നത്. ഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കില്ലെന്ന പാക് വാദം നുണയാണെന്ന് തെളിയിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു. സെയീദിനെ അറസ്റ്റ് ചെയ്യാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും പാകിസ്താന്‍ തയ്യാറാകാത്ത പക്ഷം അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Related Topics

Share this story