തിരുവനന്തപുരം: കണിയാപുരത്ത് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി ഉമേഷ് (22) ആണ് മരിച്ചത്.
രാവിലെ പത്തോടെ കണിയാപുരത്തിന് സമീപം പള്ളിപ്പുറത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കറ്റ ഉമേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മംഗലപുരം പോലീസ് മേൽനടപടി സ്വീകരിച്ചു.