Times Kerala

യുപിയിലെ ഏറ്റുമുട്ടൽ: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

 

ലക്നോ: ഉത്തർപ്രദേശ് പോലീസ് ഏറ്റുമുട്ടലിലൂടെ എതിരാളികളെ വകവരുത്തുന്നതായുള്ള മാധ്യമ റിപ്പോർട്ടിനെത്തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനത്തോടു വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോട് വിശദമായ റിപ്പോർട്ട് ആറ് ആഴ്ചയ്ക്കുള്ളിൽ നല്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപി സംസ്ഥാനത്ത് ഭരണത്തിലെത്തിയശേഷം സംസ്ഥാനത്ത് 433 ഏറ്റുമുട്ടലുകൾ നടന്നു. അതിൽ 19പേർ കൊല്ലപ്പെടുകയും 89പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് കണക്ക്.

Related Topics

Share this story