Times Kerala

യുഎഇയില്‍ ഒഴുക്കിപെട്ട മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു

 

റാസല്‍ഖൈമ : ഖോര്‍ഫുക്കാനില്‍ മലവെള്ള പാച്ചിലില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം പിറവം സ്വദേശി ആല്‍ബര്‍ട്ടിന്റെ (18) മൃതദേഹമാണ്  ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോദയാത്രയ്ക്കിടെ ആല്‍ബര്‍ട്ട് സഞ്ചരിച്ച വാഹനം മലവെള്ളപ്പാച്ചിലില്‍ പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ എത്തിയപ്പോഴായിരുന്നു ആല്‍ബര്‍ട്ട് ഒഴുക്കില്‍ പെട്ടത്. ഒപ്പമുണ്ടായിരുന്ന ഒന്‍പത് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടു.

അപകടം നടന്ന താഴ്‌വരയ്ക്ക് സമീപം ഒമാന്‍ അധീനതയിലുള്ള അണക്കെട്ടില്‍ നിന്നുമാണ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം ലഭിച്ചത്. റാസല്‍ഖൈമയിലെ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ടിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്.

Related Topics

Share this story